ബഹ്‌റിനില്‍ കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുമലയാളി നഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കാസര്‍കോട് സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും, മകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് രണ്ടാമത്തെ ആള്‍. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇറാനില്‍ ഇന്ന് പുതിയതായി 75 വൈറസ് ബാധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 429 ആയി ഉയര്‍ന്നിട്ടുണ്ട്. ആന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എ.ഫ്.പിയാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാസര്‍കോട് സ്വദേശിനിയടക്കം രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
News Desk
0