പക്ഷിപ്പനി, കാസർകോട് ജില്ലയിലേക്കുള്ള കോഴി ഇറക്കുമതി നിരോധിച്ചു, കര്‍ണ്ണാടകയില്‍ നിന്നുള്ള ഇറക്കുമതി യാണ് നിരോധിച്ചത്


കർണ്ണാടകയില്‍ പക്ഷിപ്പനി വ്യാപകമായതോടെ കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവ കാസര്‍കോട് ജില്ലയില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.കര്‍ണ്ണാടകത്തിന്റെ പല മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കോഴി, മുട്ട, കോഴി വളം എന്നിവയ്ക്കും നിരോധനം ബാധകമാണ്.

അതേ സമയം കഴിഞ്ഞ ദിവസം കരിന്തളം പഞ്ചായത്തില്‍ കുരങ്ങുകള്‍ ചത്തത് പനി ബാധിച്ചല്ലെന്ന സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധന ഫലം നെഗറ്റിവായതോടെയാണ് ഇതു സംബന്ധിച്ച ആശങ്ക ഒഴിഞ്ഞത്.
Previous Post Next Post
Kasaragod Today
Kasaragod Today