വിട്‌ല: ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി തളര്‍ന്നു വീണ് ആസ്പത്രിയിലായി. വിട്‌ള സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അച്ഛന്‍ തന്നെ മൂന്നു വര്‍ഷക്കാലമായി ലൈംഗികമായി പീഡിപ്പിച്ചു വരികയാണെന്ന് പെണ്‍കുട്ടി ഡോക്ടറോട് വെളിപ്പെടുത്തി. ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ശിശുക്ഷേമ സമിതിയും പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയായ അച്ഛനെ പിന്നീട് പിടികൂടുകയായികുന്നു.
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി തളര്‍ന്നു വീണ് ആസ്പത്രിയില്‍; അച്ഛന്‍ അറസ്റ്റില്‍
mynews
0