കാസർകോട് ∙ കോവിഡ് രോഗികൾക്ക് ഐസലേഷനു ത്രീ സ്റ്റാർ ഹോട്ടൽ സൗജന്യം. കോവിഡ് നിരീക്ഷണത്തിനു വിധേയരാകുന്നവരെ താമസിപ്പിക്കാൻ ഇടം കിട്ടാതെ നട്ടം തിരിയുന്ന അധികൃതർക്കു തന്റെ ഹോട്ടൽ തന്നെ വിട്ടു നൽകിയിരിക്കുകയാണ് കുഡ്‌ലു രാംദാസ് നഗർ ചൂരി അമീർ മൻസിലിലെ സി.ഐ.അബ്ദുല്ലക്കുഞ്ഞി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സെഞ്ച്വറി പാർക്ക് കെട്ടിടമാണു വിട്ടുനൽകിയത്.7 നില കെട്ടിടത്തിലെ മുകളിലത്തെ 3 നിലയിലെ 88 കിടപ്പുമുറികളാണ് ഐസലേഷൻ വാർഡായി പ്രവർത്തിക്കുക. 2 കട്ടിലും കിടക്കകളുമാണ് ഓരോ മുറിയിലും. പൈപ്പ് ലൈൻ സംവിധാനവും 45000 ലീറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കും കെട്ടിടത്തിലുണ്ട്. ആവശ്യമായ മുൻകരുതലുകൾ തുടങ്ങിയതായി അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. നഗരസഭ സെക്രട്ടറി എസ്.ബിജു, ഡപ്യൂട്ടി ഡിഎംഒ ഡോ.ഗീത ഗുരുദാസ് എന്നിവർ കെട്ടിടം പരിശോധിച്ചു സൗകര്യങ്ങൾ വിലയിരുത്തി.
കോവിഡ് രോഗികൾക്ക് ഐസലേഷന് സൗജന്യമായി സ്റ്റാർ ഹോട്ടൽ തന്നെ വിട്ടു നൽകി കാസർക്കോട്ടുകാരൻ
mynews
0