ജില്ലയിൽ 207പേർക്ക് സമ്പർക്കത്തിൽ കോവിഡ് ബാധിച്ചു, 78പേർക്ക് രോഗം ഭേദമായി, ജില്ലയിലെ കോവിഡ് ബാധ പത്തായിരത്തിലേക്ക്, ഇത് വരെ 9639പേർ

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്

വാര്‍ത്താക്കുറിപ്പ് 26.09.2020


ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ്


ഇന്ന് (സെപ്റ്റംബര്‍ 26)  ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 78 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4359 പേര്‍


വീടുകളില്‍ 3382 പേരും സ്ഥാപനങ്ങളില്‍ 977 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4359  പേരാണ്. പുതിയതായി 670  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1270 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 259 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 295 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 118 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


9639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 697 പേര്‍ വിദേശത്ത് നിന്നെത്തിയവരും 526 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 7356 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 78 ആയി. 2205 പേരാണ് നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1130 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.


Previous Post Next Post
Kasaragod Today
Kasaragod Today