കാസര്‍കോട്‌ നഗരസഭാ ഡ്രൈവര്‍ക്കും നാലു പൊലീസുകാര്‍ക്കും കോവിഡ്‌


കാസര്‍കോട്‌: കാസര്‍കോട്‌ നഗരസഭ കാര്യാലയത്തിലെ ഡ്രൈവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ്‌ പോസിറ്റീവ്‌ ആയ ജീവനക്കാരുടെ എണ്ണം 36 ആയി. ഇതില്‍ പത്തുപേര്‍ രോഗമുക്തി നേടി. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ഈ മാസം പതിനൊന്നാം തീയ്യതി വരെ നഗരസഭാ കാര്യാലയം അടച്ചിട്ടിരിക്കുകയാണ്‌. കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ സ്റ്റേഷനിലെ മൂന്ന്‌ പൊലീസുകാര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചു. തൊട്ടടുത്ത്‌ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലെ ഒരു പൊലീസുകാരനും കോവിഡ്‌ സ്ഥിരീകരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today