ജിഎസ്ടി നിയമം കേന്ദ്രം ലംഘിച്ചു; 47,272 കോടി വകമാറ്റിയെന്ന് സിഎജി

 ന്യൂഡൽഹി∙ ജിഎസ്ടി നിയമം കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായി സിഎജി. നഷ്ടപരിഹാര െസസ് വഴി ലഭിച്ച 47,272 കോടി രൂപ വകമാറ്റിയെന്നാണ് വിശദീകരണം. പാർലമെന്റിൽ വച്ചിട്ടുള്ള സിഎജി റിപ്പോർട്ടിലാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ചില നിയമലംഘനങ്ങൾ ഉണ്ടായെന്നു ചൂണ്ടിക്കാണിക്കുന്നത്.ജിഎസ്ടി നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ടു സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ ജിഎസ്ടി നഷ്ടപരിഹാര െസസ് ഇനത്തിൽ ലഭിച്ചിട്ടുള്ള തുക കേന്ദ്ര സർക്കാർ വകമാറ്റിയെന്നതാണ് കണ്ടെത്തൽ. 2017–18, 2018–19 കാലയളവിൽ ലഭിച്ച 47,272 കോടി രൂപ പൊതുഫണ്ടിലേക്ക് വകമാറ്റുകയും ആ പണം മറ്റു ചെലവുകൾക്കായി വിനിയോഗിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.2017ലെ ജിഎസ്ടി നഷ്ടപരിഹാര സെസ് നിയമപ്രകാരം ഇത്തരത്തിൽ സെസ് വഴി ലഭിക്കുന്ന പണം പൂർണമായും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വേണ്ടി മാത്രമേ വിനിയോഗിക്കാവൂവെന്നും, അത് മറ്റു ചെലവുകൾക്കു വേണ്ടി വിനിയോഗിക്കരുത് എന്നാണ് നിർദേശം. അത് ലംഘിച്ചുവെന്നാണ് കണ്ടെത്തൽ.


Previous Post Next Post
Kasaragod Today
Kasaragod Today