കാസർകോട്ടെ ജ്വല്ലറി ഉടമ കുഴഞ്ഞ് വീണ് മരിച്ചു

 കാസര്‍കോട്: കാസര്‍കോട് എം.ജി റോഡിലെ നക്ഷത്ര ജ്വല്ലറി ഉടമയും വടകര മുക്കാളി സ്വദേശിയുമായ മുസ്തഫ ടി.കെ (46)കുഴഞ്ഞ് വീണു മരിച്ചു. ദീര്‍ഘകാലമായി കാസര്‍കോട്ടെ ജ്വല്ലറി വ്യാപാരിയാണ്. വലിയൊരു സുഹൃദ് വലയത്തിനുടമയും ഡെയ്‌ലി പാസഞ്ചേഴ്‌സ് കൂട്ടായ്മയുടെ മുഖ്യ സംഘാടകനുമായിരുന്നു. പരേതരായ വലിയപറമ്പത്ത് അബ്ദുല്‍ റഹ്മാന്‍-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: നസ്രിയ. മക്കള്‍: നഫീസത്ത് ഹസ്‌ന, നാഫിയ ഫാത്തിമ, നഹ്‌ലനാസ്. സഹോദരങ്ങള്‍: ആയിഷ, മുനീര്‍, മുജീബ്. വടകര മുക്കാളി മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.


Previous Post Next Post
Kasaragod Today
Kasaragod Today