കാസര്‍കോട്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ടാറ്റാ കേരളത്തിന് നല്കിയ സമ്മാനമായ കാസര്‍കോെട്ട ടാറ്റാ കോവിഡ് ആശുപത്രിയിലേക്കുള്ള നിയമനങ്ങള്‍ക്ക് നടപടിയാകുന്നു.സെപ്റ്റംബര്‍ 30ന് നടക്കുന്ന മന്ത്രിസഭയോഗത്തില്‍ കോവിഡ് ആശുപത്രി തസ്തികകളില്‍ തീരുമാനമെടുത്തേക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. 191 തസ്തികകളാണ് ഇപ്പോള്‍ നിര്‍ണയിച്ചിരിക്കുന്നത്.
ഇതില്‍ മാറ്റവുമുണ്ടാകാം.
എന്നാല്‍ നിയമനവും ആശുപത്രി പ്രവര്‍ത്തനവും ഉടന്‍ ഉണ്ടാകണമെന്നില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.ആവശ്യമെങ്കില്‍ മാത്ര മേ ടാറ്റയുടെ സമ്മാനം സജ്ജീകരിക്കുകയുള്ളൂ.കാരണം, കോവിഡ് രോഗികളുടെ ചികിത്സക്കാണ് ആശുപത്രി നിര്‍മിച്ചത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ചികിത്സയും തുടരുന്നതിന് ആശുപത്രികളും െഎസൊലേഷന് വാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ടാറ്റാ കോവിഡ് ആശുപത്രിയിലേക്ക് പറിച്ചുനടാനാവില്ല.
ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളില്‍ കോവിഡ് രോഗികള്‍ നിറയുകയും ബദല്‍ സംവിധാനം ആവശ്യമായി വരുകയും ചെയ്യുകയാണെങ്കില്‍ മാത്രമാണ് ടാറ്റ കോവിഡ് ആശുപത്രിയെ സജ്ജമാക്കുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
60കോടി രൂപ ടാറ്റയും എട്ടുകോടി രൂപ സംസ്ഥാന സര്‍ക്കാറും ചെലവഴിച്ചാണ് തെക്കിലില്‍ കോവിഡ് ആശുപത്രി പൂര്‍ത്തീകരിച്ചത്. ഇത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.രോഗികള്‍ കൂടിയാല്‍ മാത്രമാണ് ഇത് കോവിഡ് ആശുപത്രിയായി ഉപയോഗിക്കുക.
കാസര്‍കോട് കോവിഡ് രോഗികളുടെ വര്‍ധന ടാറ്റാ ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം വര്‍ധിച്ചിട്ടില്ല എന്നും ആശുപത്രിയായി മാറ്റുന്ന പ്രക്രിയ പിന്നാലെ മാത്രമേ ചിന്തിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് സൂചന നല്കി.
