കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ അടിയന്തിരമായി നിയമിച്ച് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് എസ് ഡി പി ഐ കോളിയടുക്കം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഉക്കിനടുക്ക ഗവ.മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ കൊടുക്കാനുള്ള വെന്റിലേറ്ററും ഐസിയു ഉള്പ്പടെയുടെയുളള ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു, ഫൈസൽ കോളിയടുക്കം, അഷ്റഫ് കോളിയടുക്കം ഫൈസൽ സി എ, സിറാജ് കോളിയടുക്കം കരീം കോളിയടുക്കം അമീർ അലി കോളിയെടുക്കം തുടങ്ങിയവർ സംസാരിച്ചു
ടാറ്റാ ആശുപത്രിയില്‍ ജീവനക്കാരെ നിയമിക്കണം എസ് ഡി പി ഐ
mynews
0
