മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.എ അബ്ദുല്‍റഹ്മാന്‍ അന്തരിച്ചു

 കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം വുമന്‍സ് കോളേജ് മാനേജര്‍ എന്‍.എ അബ്ദുല്‍റഹ്മാന്‍ ഹാജി (72) അന്തരിച്ചു.

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം മാനേജരായി പ്രവര്‍ത്തിച്ചിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിരുന്നു.ഭാര്യ: ഖദീജ ബേവിഞ്ച. മക്കള്‍: അഷ്‌റഫ് എന്‍.എ (കെ.ജി ഡിസൈന്‍ കാഞ്ഞങ്ങാട്), ആരിഫ്, ഖലീല്‍ (ഗള്‍ഫ്), അനസ്, റസിയ, സബീദ, ആഷിക്ക, അസ്മ. മരുമക്കള്‍: അബ്ദുല്ല, അന്‍വര്‍, ആസിഫ്, ഷൈല, താഹിറ, ഷബു, ആസിയ.

എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ ഹാജി, ബീരാന്‍ മുഹമ്മദ്, എന്‍.എ മൊയ്തീന്‍ കുഞ്ഞി, എന്‍.എ മഹമൂദ്, പരേതരായ ഉമ്മാലിമ്മ, ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്.


Previous Post Next Post
Kasaragod Today
Kasaragod Today