ഗൾഫിൽ നിന്നെത്തി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു

 ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാഗിരി മുനിയൂറിലെ വി.എം. അബൂബക്കര്‍ (49)അന്തരിച്ചു. ലോക്ഡൗണ്‍ സമയത്ത് ഗള്‍ഫില്‍ നിന്നെത്തിയതായിരുന്നു. അതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് രണ്ടാഴ്ചയോളം പരിയാരത്ത് ചികിത്സയിലായിരുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് വീട്ടിലെത്തി. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും പരിയാരത്ത് പ്രവേശിപ്പിച്ച അബൂബക്കര്‍ ഇന്നലെ മരണപ്പെടുകയായിരുന്നു. ഭാര്യ: സക്കീന. സഹോദരങ്ങള്‍: അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ റസാഖ്, സുബൈദ, സക്കീന, സഫിയ, താഹിറ, നസീമ.


Previous Post Next Post
Kasaragod Today
Kasaragod Today