കോടികൾ സമ്പാദിക്കാൻ കഴിയില്ലെങ്കിലും, ഇങ്ങനെ ഇഞ്ചികൃഷി ചെയ്താല്‍ കൂടുതല്‍ സമ്ബാദിക്കാം....ഇഞ്ചി കൃഷി ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 ഇഞ്ചികൃഷിക്ക് അനുയാേജ്യമായ സമയമാണിപ്പോള്‍. നിലമൊരുക്കല്‍ തുടങ്ങിക്കോളൂ. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് ബെസ്റ്റ്. സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്നസ്ഥലങ്ങളിലാണ് ഇഞ്ചി നന്നായി ഉണ്ടാവുക. എങ്കിലും തെങ്ങിന്‍ തോപ്പിലും മറ്റും ഇടവിളയായും ഒരു വിളമാത്രം ഇറക്കുന്ന വയലുകളിലും ഇഞ്ചി കൃഷിചെയ്യാം. ഗ്രോബാഗ്, ചാക്ക് എന്നിവയും കൃഷിക്ക് ഉപയോഗിക്കാം. നല്ല വിളവും കിട്ടും. കീടശല്യവും കുറവായിരിക്കും.


നന്നായി ഉഴുതോ കിളച്ചോ തടമെടുക്കാം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ടിനെ പേടിക്കേണ്ട. തടങ്ങള്‍ തമ്മില്‍ ഏകദേശം ഒരടി അകലവുമുണ്ടായിരിക്കണം. തടത്തില്‍ 25x 25 സെ.മി അകലത്തില്‍ ചെറിയ കുഴികളെടുത്തുവേണം വിത്ത് നടേണ്ടത്.ഏകദേശം അഞ്ച് സെ.മി താഴത്തിലായിരിക്കണം വിത്ത് നടേണ്ടത്. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം ചേര്‍ക്കുന്നത് കീടങ്ങളെ അകറ്റാന്‍ സഹായിക്കും. ആവശ്യത്തിന് വെളളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നന കുറഞ്ഞുപോയാലും കൂടിയായാലും പ്രശ്നമാണ്.


വിളവ് നന്നാവണമെങ്കില്‍ വിത്തും നന്നായിരിക്കണം. അതിനാല്‍ നല്ല വിത്തുതന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മുളവന്ന 30-40 ഗ്രാമുള്ള ഇഞ്ചിയാണ് ഒരുകുഴിയിലേയ്ക്കായി ഉപയോഗിക്കാവുന്നത്. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടുമ്ബോള്‍ 30-40 ഗ്രാം തൂക്കത്തിലുള്ള ഇഞ്ചിയുടെ രണ്ട് കഷണങ്ങള്‍ ഒരുബാഗില്‍ നടാനായി ഉപയോഗിക്കാം. വിളവെടുപ്പ് കഴിയുമ്ബോള്‍ത്തന്നെ അടുത്ത കൃഷിക്കുളള വിത്ത് മാറ്റിവയ്ക്കണം. ഇത് സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. വിത്ത് വാങ്ങിക്കുകയാണെങ്കില്‍ മികച്ച കര്‍ഷകരില്‍ നിന്നോ അംഗീകൃത ഏജന്‍സികളില്‍ നിന്നോ വാങ്ങാന്‍ ശ്രദ്ധിക്കണം.


ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തുന്നതാണ് നല്ലത്. മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്ന രോഗങ്ങള്‍ തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം. ജൈവമാര്‍ഗത്തിലൂടെയും അല്ലാതെയും കീടങ്ങളെയും രോഗങ്ങളെയും അകറ്റാന്‍ കഴിയും.


Previous Post Next Post
Kasaragod Today
Kasaragod Today