ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഓൺലൈനിൽ ഏറ്റവും 'പണി'തരുന്ന സെലിബ്രിറ്റി പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് മെക്കാഫി (McAfee)റിപ്പോർട്ട്. കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ നിർമാതാക്കളായ മെക്കാഫി ഏറെ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെക്കാഫി ആൻറി വൈറസ് സോഫ്റ്റ്വെയർ നിർമാണരംഗത്തും സജ്ജീവമാണ്.
ഇൻറർനെറ്റിൽ ഏറ്റവും ദോഷകരവും സിസ്റ്റത്തെ അപായപ്പെടുത്തുന്നതുമായ ലിങ്കുകൾ കയറിക്കൂടുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് സെർച്ച് ചെയ്യുേമ്പാഴെന്നാണ് മെക്കാഫി മുന്നറിയിപ്പ് നൽകുന്നത്. ഈ പേര് സെർച്ച് ചെയ്യുേമ്പാൾ യൂസേഴ്സ് അറിയാതെ കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതായും മെക്കഫേ റിപ്പോർട്ടിൽ പറയുന്നു. ക്രിസ്റ്റ്യനോയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ ലൈവ് സ്ട്രീമിങ് വെബ്സൈറ്റുകളെക്കുറിച്ചും മെക്കഫേ മുന്നറിയിപ്പ് നൽകുന്നു.റൊണാൾഡോ കഴിഞ്ഞാൽ 'അപകടകരമായ' സെലിബ്രിറ്റി ബോളിവുഡ് നടി തബുവാണ്. ബോളിവുഡ് താരങ്ങളായ തപ്സി പന്നു, സോനാക്ഷി സിൻഹ, അനുഷ്ക ശർമ, ഷാരൂഖ് ഖാൻ, ഗായകരയായ അർമാൻ മാലിക്, അർജിത് സിങ്, സീരിയൽ നടി ദിവ്യങ്ക ത്രിപാഠി എന്നിവരും 'അപകടകരമായ' സെലിബ്രിറ്റികളിൽ ആദ്യപത്തിലുണ്ട്.
വ്യാജ സ്ട്രീമിങ് സൈറ്റുകൾ ഒഴിവാക്കണമെന്നും ലിങ്കുകൾ സൂക്ഷിച്ച് ക്ലിക്ക് ചെയ്യണമെന്നും മെക്കഫേ ഉപദേശിക്കുന്നു.
