തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്‍റീനിലാണ്.
സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് 75കാരനായ മണി. നേരത്തെ, മന്ത്രിമാരായ തോമസ് ഐസക്, ഇ.പി. ജയരാജൻ, വി.എസ്. സുനിൽ കുമാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
