കാസർഗോഡ്: കർണാടകയിൽ നിന്ന് കാസർഗോഡ് ജില്ലയിലേക്ക് കടക്കുന്നതിനുള്ള 17 അതിർത്തി റോഡുകളിലെ അഞ്ച് അതിർത്തികളിൽ ചെക്പോസ്റ്റ് സംവിധാനം സജ്ജീകരിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്നവരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുമെന്ന തീരുമാനം ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ മരവിപ്പിച്ചതായി ജില്ലാ കളക്ടർ ഡി. സജിത് ബാബു അറിയിച്ചു,
തലപ്പാടി ചെക് പോസ്റ്റ് (എൻഎച്ച് 66), അഡ്കസ്ഥല-അഡ്യനടുക്ക റോഡ് (എസ്എച്ച് 31), ആദൂർ-കൊട്ട്യാടി-സുള്ള്യ സ്റ്റേറ്റ് ഹൈവേ (എസ് എച്ച് 55), പാണത്തൂർ-ചെന്പേരി-മടിക്കേരി (എസ്എച്ച് 56), മാണിമൂല-സുള്ള്യ റോഡ് എന്നീ അഞ്ച് അതിർത്തി റോഡുകളിലാണ് ചെക്ക്പോസ്റ്റ് സജ്ജീകരിച്ച് ഇതിനായി സൗകര്യം ഒരുക്കാനിരുന്നത്, ഈ ചെക്ക് പോസ്റ്റുകളിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ആന്റിജൻ പരിശോധന സൗകര്യം തീരുമാനിച്ചിരുന്നത്, റവന്യൂ, പോലീസ്, അധ്യാപകർ എന്നിവർക്ക് പുറമേ ആരോഗ്യപ്രവർത്തകരെയും അഞ്ച് അതിർത്തി ചെക്പോസ്റ്റുകളിൽ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു
