അനധികൃത മണലെടുപ്പ് തടയാൻ കലക്ടർ നേരിട്ട് രംഗത്ത്. കാസർകോട് ആലൂരിൽ മണൽകടത്തുകയായിരുന്ന 4 തോണികൾ പിടികൂടി രണ്ടെണ്ണം തകർത്തു

 ബോവിക്കാനം ∙ പയസ്വിനിപ്പുഴയിൽ വർധിച്ചു വരുന്ന അനധികൃത മണലെടുപ്പ് തടയാൻ കലക്ടർ നേരിട്ട് രംഗത്ത്. മീത്തൽ ആലൂരിൽ മണൽക്കൊള്ള നടത്തുകയായിരുന്ന 4 തോണികൾ പിടികൂടി. രണ്ടെണ്ണം തകർക്കുകയും മണലുണ്ടായിരുന്ന ബാക്കി രണ്ടെണ്ണത്തിനു പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് 3.30 നാണ് കലക്ടർ ഡി. സജിത്ത് ബാബു പരിശോധനയ്ക്കെത്തിയത്. 


വിൽപനയ്ക്കായി കരയിൽ കൂട്ടിയിട്ടിരുന്ന മണൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് തിരികെ പുഴയിലേക്ക് തള്ളി. മണൽ നിറച്ച് ഒളിപ്പിച്ച 2 തോണികൾക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഇതിലെ മണൽ തിരികെ പുഴയിലിട്ട ശേഷം ഇന്നു തകർക്കും. തഹസിൽദാർ എ.വി.രാജനും കലക്ടർക്കൊപ്പമുണ്ടായിരുന്നു. ആദൂർ സിഐ വി.കെ.വിശ്വംഭരൻ, എസ്ഐ ഇ.രത്നാകരൻ എന്നിവർ പിന്നീട് സ്ഥലത്തെത്തി. മണലെടുപ്പിന് നേതൃത്വം നൽകുന്നവർക്കെതിരെ കേസെടുക്കാൻ കലക്ടർ ഇവർക്കു നിർദേശം നൽകി.


Previous Post Next Post
Kasaragod Today
Kasaragod Today