കാസര്‍കോട്:
കാസര്‍കോട് ടാറ്റ ആശുപത്രി പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകരെ കിട്ടുന്നില്ല എന്നതാണ് പ്രതിസന്ധി. ആശുപത്രി 2 ആഴ്ചക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷം ആരോഗ്യവകുപ്പിനെതിരെ മനപൂര്‍വ്വം ആരോപണം ഉന്നയിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
മരണംവരെ നിരാഹാര സമരം- ഉണ്ണിത്താന്‍ എം.പി
തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണംവരെ നിരാഹാര സമരം നടത്തുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങുമെന്ന് എം.പി കാഞ്ഞങ്ങാട്ട് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈന്‍ വഴി സമരം ഉദ്ഘാടനം ചെയ്യും.
കാസര്കോടിെന്റ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാര്‍ ശ്രദ്ധ പതിയാന്‍ വേണ്ടി ജീവന്‍ ബലിദാനം ചെയ്യും. കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാര്‍, സി.ബാലകൃഷ്ണന്‍ പെരിയ, ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
ഡോ. നജ്മ ചെയ്തതിലെ തെറ്റും ശരിയും ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
