കോവിഡ്‌: ജില്ലയിൽ മൂന്നുപേർകൂടി മരിച്ചു

 കാഞ്ഞങ്ങാട്: ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നുപേർകൂടി മരിച്ചു. പള്ളിക്കരയിലെ കുഞ്ഞബ്ദുള്ള (60), കള്ളാറിലെ കരുണൻ (75), ചെങ്കളയിലെ പ്രസന്നകുമാർ (46) എന്നിവരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.


വെള്ളിയാഴ്ച 189 പേർക്കുകൂടി പോസിറ്റീവായി. ഇതുവരെ കോവിഡ് ബാധിച്ചത് 17495 പേർക്കാണ്.


ഇവരിൽ 14719 പേർക്കും നെഗറ്റീവായി.2606 പേർ ചികിത്സയിലും 4856 പേർ നിരീക്ഷണത്തിലും കഴിയുന്നു.


പുതുതായി അയച്ച സാമ്പിളുകൾ ഉൾപ്പെടെ 1544 എണ്ണത്തിന്റെ പരിശോധനാഫലം കിട്ടാനുണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today