രണ്ട് മാസം മുമ്പ് പേപട്ടിയുടെ കടിയേറ്റ്, പട്ടിയുടെ സ്വഭാവം കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച യുവാവ് ചോരഛർദിച്ചു മരിച്ചു,
രണ്ടര മാസം മുമ്പ് പട്ടിയുടെ കടിയേൽക്കുകയായിരുന്നു, തുടർന്ന് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല അടുത്തിടെ പട്ടിയുടെ സ്വഭാവം കാണിക്കാൻ തുടങ്ങുകയും വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങുകയും ചെയ്തതോടെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു, രോഗം മൂർച്ഛിച്ഛതോടെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു അവിടെന്നാണ് ചോര ഛർദിച്ചു മരണപ്പെട്ടത്,
എതിര്‍ത്തോട്ടെ ഹരീഷ് (26) ആണ് മരണ പ്പെട്ടത്
വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് മരണം സംഭവിച്ചത്. യുവാവിനൊപ്പം കൂലിപ്പണിയെടുത്തവര്‍ അടക്കമുള്ളവരും സുഹൃത്തുക്കളുമടക്കം 15 ഓളം പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
സുള്ള്യ സ്വദേശിയായ ഹരീഷിന്റെ കുടുംബം 14 വര്‍ഷത്തോളമായി എതിര്‍തോട് കണ്ണാടിപ്പാറയിലാണ് താമസം. മാതാപിതാക്കളായ സുന്ദരനും ശിവമ്മയും നേരത്തേ മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഹരിഷ് താമസം.
സഹോദരങ്ങള്‍: രമേശ, സുമതി
