കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കൾ വിദേശത്ത് മരണപ്പെട്ടു

 റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ ആറളം പായം സ്വദേശി അഷ്റഫ് തോപ്പിൽ മൊയ്തു ആണ് മരിച്ചത്. ബീബി പച്ചാരിയാണ് മാതാവ്. ഭാര്യമാർ:  സുബൈദ മുരിക്കൽ, സക്കീന. മക്കൾ: ശമീം, ശക്കീൽ, അൻഷദ്, ആശിഫ്, അസ്രീന, ജാസ്മിൻ.


റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം റിയാദിൽ  ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ദാറുസ്സലാം ടീം അംഗങ്ങളായ ഇംഷാദ് മങ്കട, ഷമീർ തിട്ടയിൽ, മജീദ്  പരപ്പനങ്ങാടി, അഷ്റഫ് വെള്ളാപ്പാടം എന്നിവർ രംഗത്തുണ്ട്.


മലയാളി യുവാവ് മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് കാനഡയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒഴുകൂരിന് സമീപം വളയക്കുത്ത്, താമസിക്കുന്ന തലാപ്പില്‍ത്തൊടിക ത്വല്‍ഹത്ത് മഹമൂദ് (24) ആണ് മരിച്ചത്. രണ്ടര വര്‍ഷമായി കനഡയിലുള്ള ത്വല്‍ഹത്ത് ഹാലി ഫാക്‌സ് പ്രവിശ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം വിട്ടു കിട്ടുന്നതിനും അനുബന്ധ ചടങ്ങുകള്‍ക്കും ടോം തോമസ്, ഫൈസല്‍ മൂപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


പരേതനായ തലാപ്പില്‍ത്തൊടിക അബൂബക്കര്‍ ഹാജിയാണ് പിതാവ്.സി പി അസ്മാബിയാണ് മാതാവ്. ബദറുന്നീസ, റഹനാസ്, ജാസ്മിന്‍, സഫീറ (ടീച്ചര്‍, ജിഎംഎല്‍പിഎസ് കുട്ടശ്ശേരിക്കുളമ്ബ), ജമാല്‍ അന്‍സാരി (ജിദ്ദ) എന്നിവര്‍ സഹോദരങ്ങളാണ്.അബ്ദുല്‍ റസാഖ് (എച്ച്‌.എം.വൈ.എച്ച്‌.എസ്.എസ്, മഞ്ചേരി), അഷ്‌റഫ്(അരീക്കോട്), അബ്ദുല്‍ ജലീല്‍ (പത്തിരിയാല്‍ ), മുഹമ്മദ് യൂനുസ് (എസ്.എസ്.എച്ച്‌.എസ്.എസ് മൂര്‍ക്കനാട്) എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്‍മാരാണ്.


Previous Post Next Post
Kasaragod Today
Kasaragod Today