രാജപുരം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് സമീപത്തെ കരിങ്കൽ കെട്ടിന് മുകളിൽ നിന്നും വീണ് ഗൃഹ നാഥൻ മരണപ്പെട്ടു. പൂടംകല്ല് കൊള്ളിക്കൊച്ചിയിലെ രാജ നാ(36)ണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് സമീപത്തെ കെട്ടിന് മുകളിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീഴുക യായിരുന്നു. രാജനെ കാണാത്തതിനെ തുടർന്ന് വീട്ടു കാർ അന്വേഷിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ രാജനെ കരിങ്കൽകെട്ടിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ പരിയാരം മെഡിക്കൽ കോളേജ് ആശു പ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞി ല്ല. വീട്ടുകാരുടെ പരാതിയിൽ രാജപുരം പോലീസ് അസ്വ ഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: ചന്ദ്ര. മക്കൾ: രാഹുൽ, ശ്രീജ, വൃന്ദ. സഹോദരൻ വേലായുധൻ. കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിക്കും.
കാണാതായ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി
mynews
0
