1.75 കോടി രൂപയുടെ ചന്ദനവേട്ട; രണ്ട്‌ പേര്‍ കൂടി വലയില്‍

 കാസര്‍കോട്‌: നായന്മാര്‍മൂലയിലെ വീട്ടില്‍ നിന്നു 1.75 കോടി രൂപ വിലമതിക്കുന്ന ചന്ദനമുട്ടികള്‍ പിടികൂടിയ കേസില്‍ രണ്ടു പ്രതികള്‍ കൂടി ഫോറസ്റ്റ്‌ അധികൃതരുടെ വലയില്‍. പ്രതികളുടെ അറസ്റ്റ്‌ ഉടന്‍ ഉണ്ടായേക്കുമെന്നാണ്‌ സൂചന. ജില്ലാ കളക്‌ടര്‍, ജില്ലാപൊലീസ്‌ മേധാവി എന്നിവരുടെ ഔദ്യോഗിക വസതിക്കു സമീപത്തെ വീട്ടില്‍ നിന്നു ഈ മാസം ആറിനാണ്‌ ചന്ദനമുട്ടികള്‍ പിടികൂടിയത്‌. സംഭവത്തില്‍ വീട്ടുടമയായ വി അബ്‌ദുല്‍ ഖാദറി (60)നെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. ഇദ്ദേഹം ഇപ്പോഴും റിമാന്റിലാണ്‌. ജാമ്യത്തിനായി ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌.


Previous Post Next Post
Kasaragod Today
Kasaragod Today