ജില്ലയിൽ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം നൽകും, പദ്ധതിക്ക്‌ തുടക്കമായി

 കാ​സ​ര്‍​ഗോ​ഡ്: കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം പ​ദ്ധ​തി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ തു​ട​ര്‍​ന്ന് മ​റ്റു ജി​ല്ല​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. 

സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ കൃ​ഷി ചെ​യ്തും വീ​ടു​വ​ച്ചും താ​മ​സി​ക്കു​ന്ന മ​റ്റെ​വി​ടെ​യും ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം. വ​ര്‍​ഷ​ങ്ങ​ളാ​യി ഭൂ​മി കൈ​വ​ശം വ​ച്ച​നു​ഭ​വി​ക്കു​ക​യും കേ​ര​ള​ത്തി​ല്‍ എ​വി​ടേ​യും വെ​റെ ഭൂ​മി​യി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​ത്.


ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ​വ​ര്‍​ക്ക് 31 വ​രെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ജി​ല്ലാ​ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും പ​രി​ശോ​ധ​ന ന​ട​ത്തി നി​യ​മാ​നു​സൃ​ത​മാ​യാ​ണ് അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഭൂ​മി പ​തി​ച്ച്‌ ന​ല്‍​കു​ക. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​ട്ടി​ക​വ​ര്‍​ഗ പ​ട്ടി​ക​ജാ​തി, ബി​പി​എ​ല്‍ ആ​ളു​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


Previous Post Next Post
Kasaragod Today
Kasaragod Today