കാസർകോട്: കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം പ്രചരിക്കുന്നു. 5000 രൂപ വീതം വിലമതിക്കുന്ന നാല് ആമസോൺ ഇ-കാർഡ് വാങ്ങിയിട്ട് jatsmeh08@gmail.com എന്ന ഇ-മെയിലിലേക്ക് കളക്ടറുടെ പേരിൽ അയയ്ക്കണമെന്ന വ്യാജസന്ദേശമാണ് ജില്ലയിലെ വകുപ്പ് മേധാവികളുടെ മെയിലിലേക്ക് ലഭിച്ചത്. കളക്ടർ സ്വന്തം ഐപാഡിൽനിന്നാണ് അയയ്ക്കുന്നത് എന്നാണ് സന്ദേശത്തിൽ പറയുന്നത്. executivecdirector29@gmail.com എന്ന മെയിലിൽനിന്നാണ് സന്ദേശം ലഭിക്കുന്നത്. ഇത് വ്യാജമാണെന്നും ഇതിൽ വഞ്ചിതരാകരുതെന്നും കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
കാസർകോട് കളക്ടറുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം
mynews
0
