മേൽവിലാസമില്ലെന്ന കാസർകോട് താമസക്കാരനായ യുവാവിന്റെ പരാതി: മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി

 കാസർകോട്: മേൽവിലാസം ഇല്ലാതെ അലയുന്ന കാസർകോട് ഗവ. ഒബ്‌സർവേഷൻ ഹോമിലെ മുൻ അന്തേവാസി അനൂപ് കൃഷ്ണയുടെ സാഹചര്യം പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. കളക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.



അനൂപ് കൃഷ്ണ സമർപ്പിച്ച പരാതിയിലാണ് നടപടി. 18 വയസ്സ് പൂർത്തിയായ അനൂപിനെ കാസർകോട് ഗവ. ഒബ്‌സർവേഷൻ ഹോമിൽനിന്ന് തലശ്ശേരി ആഫ്റ്റർകെയർ ഹോമിൽ പാർപ്പിച്ചിരുന്നു.


അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നപ്പോൾ സൂപ്രണ്ടിന്റെ അനുവാദത്തോടെ കാസർകോട്ടെത്തി സ്വയം തൊഴിലിൽ ഏർപ്പെട്ടു. സ്വന്തമായി മേൽവിലാസം ഇല്ലാത്തതാണ് അനൂപിന്റെ പ്രശ്‌നം. മേൽവിലാസം ഇല്ലാത്തതിനാൽ ആരും താമസിക്കാൻ സ്ഥലം നൽകുന്നില്ലെന്നും തെരുവിലാണ് അന്തിയുറങ്ങുന്നതെന്നും പരാതിയിൽ പറയുന്നു. പട്ടയത്തിനും വീടിനും വേണ്ടി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.


മുൻ കളക്ടർ ജീവൻ ബാബുവും നിലവിലുള്ള കളക്‌ടറേറ്റ്‌ ഡോ. ഡി. സജിത് ബാബുവും അനൂപിന് ജോലി തരപ്പെടുത്തിയെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തമായി കുടുംബമില്ലാത്തതിനാൽ വീട് അനുവദിക്കാൻ കഴിയില്ലെന്നാണ് റവന്യൂവകുപ്പിന്റെ നിലപാടെന്നും പരാതിയിൽ പറയുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today