സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ല, ലീഗിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന്, കെപിസിസി

 വിവാദം കത്തുന്നതിനിടെ, സാമ്പത്തിക സംവരണത്തെ എതിര്‍ക്കില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി. കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്തും. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.ഇതിനിടെ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി സംവരണ സമുദായ മുന്നണി. ഈ മാസം 31ന് ചേരുന്ന സ്്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന സമുദായ മുന്നണിയുടെ സംസ്ഥാനതല യോഗത്തില്‍ തീരുമാനമായിഈ വിഷയത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ ഡി എ മുന്നണികള്‍ ഉടന്‍ നിലപാട് അറിയിക്കണമെന്നും സംവരണ സമുദായ മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു.  മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ സംവരണ സമുദായ സംഘനടനകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. 


സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലീം ലീഗിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ രംഗത്തെത്തുകയും ചെയ്തു. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തു വരുന്നുവെന്ന് ദീപികയിലെ ലേഖനത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇതിനിടെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today