ജറൂസലം: അധിനിവേശ പ്രദേശങ്ങളില്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കുമെന്ന വാഗ്ദാനം ലംഘിച്ച് അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ വീടുകള്‍ക്ക് ഇസ്രായേല്‍ അനുമതി.
2166 വീടുകള്‍ നിര്‍മിക്കുന്നതിനാണ് ബുധനാഴ്ച അംഗീകാരം നല്‍കിയത്. വ്യാഴാഴ്ചയും 2000ത്തിലധികം വീടുകള്‍ക്ക് അനുമതി നല്‍കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റ്ബാങ്കില്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കുന്നതിനെതിരെ എട്ടു മാസമായി ഫലസ്തീനിെന്റയും ലോകരാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് നടപടി.
വെസ്റ്റ്ബാങ്ക് അടക്കം അധിനിവേശ പ്രദേശങ്ങളില്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കുന്നതില്‍നിന്ന് പിന്മാറുമെന്ന ഇസ്രായേലിെന്റ ഉറപ്പിലാണ് യു.എ.ഇയും ബഹ്റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചത്.
ഇതിെന്റ ലംഘനമാണ് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമമനുസരിച്ച് സെറ്റില്‍മെന്‍റുകള്‍ നിയമവിരുദ്ധമാണ്. വെസ്റ്റ്ബാങ്കില്‍ സെറ്റില്‍മെന്‍റുകള്‍ സ്ഥാപിക്കുന്നത് ഇസ്രായേല്‍, ഫലസ്തീന് എന്നിങ്ങനെ രണ്ട് രാഷ്ട്രങ്ങളായി സമാധാന ഉടമ്ബടിയില്‍ എത്താനുള്ള സാധ്യതയും ഇല്ലാതാക്കും.
