കഞ്ചാവ്​ ഉപയോഗിച്ചിട്ടുണ്ടെന്ന്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​ഡൻ

 ഓക്​ലൻഡ്​: കഞ്ചാവ്​ ഉപയോഗിച്ചിട്ടുണ്ടെന്ന്​ വെളിപ്പെടുത്തി ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർഡൻ. വർഷങ്ങൾക്ക്​ മുമ്പ്​ കഞ്ചാവ്​ ഉപയോഗിച്ചതായാണ്​ ജസീന്തയുടെ വെളിപ്പെടുത്തൽ. ഒക്​ടോബർ 17ന്​ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്​ മുമ്പ്​ നടന്ന സംവാദത്തിലാണ്​ ജസീന്തയുടെ പരാമർശം.


ന്യൂസിലൻഡ്​ തെരഞ്ഞെടുപ്പിലെ ചൂടുള്ള ചർച്ച വിഷയമാണ്​ കഞ്ചാവ്​ നിയമവിധേയമാക്കുന്നതും ദയാവധവും. തെരഞ്ഞെടുപ്പ്​ ചർച്ചകളിൽ ഈ രണ്ട്​ വിഷയങ്ങളും സജീവമായി നില നിൽക്കുന്നതിനിടെയാണ്​ ജസീന്തയുടെ വെളിപ്പെടുത്തൽ. അതേസമയം, ജനങ്ങളുടെ അനുമതിയില്ലാതെ കഞ്ചാവ്​ നിയമവിധേയമാക്കില്ലെന്ന്​ ജസീന്ത പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്​ട്രീയം കലർത്തില്ലെന്നും അവർ വ്യക്​തമാക്കി.


അതേസമയം, താൻ ഇതുവരെ കഞ്ചാവ്​ ഉപയോഗിച്ചിട്ടില്ലെന്നും നിയമവിധേയമാക്കുന്നതിന്​ എതിരാണെന്നും ജസീന്തയുടെ എതിരാളി ജൂഡിത്​ കോളിൻസ്​ പറഞ്ഞു.


Previous Post Next Post
Kasaragod Today
Kasaragod Today