മലപ്പുറം : മലപ്പുറം വളാഞ്ചേരിയില്‍ ഒമ്ബത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച ശേഷം ഒളിച്ചോടിയ അമ്മയും കാമുകനും പിടിയില്‍ . വളാഞ്ചേരി ഇരിമ്ബിളിയം സ്വദേശിയായ 28-കാരി, കാമുകന്‍ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത് . സുഭാഷ് മകളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെയാണ് അമ്മയും കാമുകനും ഒളിച്ചോടിയത് . ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത് .
2019 മാര്‍ച്ചിലാണ് ഒമ്ബതും മൂന്നും വയസുള്ള പെണ്‍മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത് .
യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു . ഇതിനുപിന്നാലെയാണ് ഇരുവരും നാടുവിട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് സുഭാഷിനെതിരെയും കൂട്ട് നിന്നതിന് അമ്മയായ യുവതിക്കെതിരേയും പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
