നിരോധനാജ്ഞയുടെ ഭാഗമായി കാസർകോട്ട് പോലീസ് പരിശോധന കർശനമാക്കി, 25 പേർക്കെതിരേ കേസെടുത്തു, മാസ്‌ക്​ ധരിക്കാത്തതിന് 374 പേര്‍ക്കെതിരെയും കേസ്

 കാസർകോട്:കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ ഭാഗമായി പോലീസ് പരിശോധന കർശനമാക്കി. ചെർക്കള മുതൽ മഞ്ചേശ്വരംവരെയുള്ള കടകളിൽ പോലീസ് നേരിട്ടെത്തി പരിശോധന നടത്തി. വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് നിർദേശങ്ങൾ നൽകി. പരിശോധനയുടെ ഭാഗമായി മുഖാവരണം ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായ കോവിഡ് നിർദേശ ലംഘനങ്ങൾ നടത്തിയ 25-പേർക്കെതിരേ കേസെടുത്തു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.കാസർകോട്: മാസ്‌ക്​ ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 374 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് 84 പേരെ അറസ്​റ്റ്​ ചെയ്തു. മഞ്ചേശ്വരം (രണ്ട്​), കുമ്പള (രണ്ട്​), കാസര്‍കോട് (അഞ്ച്​), വിദ്യാനഗര്‍ (രണ്ട്​), ബേക്കല്‍ (ഒന്ന്​), ആദൂര്‍ (ഒന്ന്​), ബേഡകം (ഒന്ന്​), മേല്‍പറമ്പ (നാല്​), ബേക്കല്‍ (നാല്​), അമ്പലത്തറ (രണ്ട്​), ഹോസ്ദുര്‍ഗ് (മൂന്ന്​), നീലേശ്വരം (നാല്​), ചന്തേര (ഒന്ന്​), ചീമേനി (നാല്​), വെള്ളരിക്കുണ്ട് (മൂന്ന്​), ചിറ്റാരിക്കാല്‍ (രണ്ട്​), രാജപുരം (മൂന്ന്​) എന്നീ സ്​​േറ്റഷനുകളിലായി 44 കേസുകള്‍ രജിസ്​റ്റർ ചെയ്തു.


Previous Post Next Post
Kasaragod Today
Kasaragod Today