ആയുധ പൂജ... ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്.... ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല... ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്... മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്....
ദുര്‍ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ... ജയ് ശിവാജി, ജയ് ഭവാനി...-സംഘപരിവാര്‍ സഹയാത്രികനായ പ്രതീഷ് വിശ്വനാഥന്‍ ഇന്നലെ ചിത്രം സഹിതം പങ്കുവച്ച ഫെയ്‌സ് ബുക്ക് കുറിപ്പായിരുന്നു ഇത്. ആയുധങ്ങള്‍ പൂജിച്ച പ്രതീഷ് വിശ്വനാഥനെതിരെ ഇനിയും പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയിയല്‍ പലവിധ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അതില്‍ പ്രസക്തമാണ് മാധ്യമ പ്രവര്‍ത്തകനായ ഷെഫീഖ് താമരശ്ശേരിയുടെ പോസ്റ്റ്.
ഷെഫീഖ് താമരശ്ശേരിയുടെ വിമര്‍ശനം ചുവടെ
'ഹിന്ദു ഹെല്‍പ് ലൈനില്‍ നിന്നും രാജി വെച്ച ഒരു യുവാവിന് ഏതെങ്കിലും ഒരു മാധ്യമത്തോട് ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ട്' എന്ന്, മാധ്യമ പ്രവര്‍ത്തകനായ ഒരു സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ഓഗസ്റ്റ് മാസത്തില്‍ എറണാകുളം ജില്ലയിലെ ........ സ്ഥലത്ത് വെച്ച് ആ യുവാവിനെ കാണാന്‍ വേണ്ടി ചെല്ലുന്നത്.
വിശ്വഹിന്ദു പരിഷത് വിട്ടതിന് ശേഷം പ്രവീണ്‍ തൊഗാഡിയ ആരംഭിക്കാന്‍ പോകുന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത്(എ.എച്ച്.പി) എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടക രൂപീകരണത്തിന്റെ ഭാഗമായി അവര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ചില പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു സംഘടന വിട്ട അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. ഒപ്പം സേവനങ്ങളുടെ മറവില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ നടത്തിയ കലാപാസൂത്രണങ്ങളുടെ ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളും.
'ഈ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചതിന് ശേഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് പോലും ഉറപ്പില്ല' എന്ന ഭയത്തോടെ, 'മുഖമോ മറ്റ് വിവരങ്ങളോ പുറത്ത് കാണിക്കില്ല' എന്ന ഞാന്‍ കൊടുത്ത ഉറപ്പില്‍ അയാള്‍ സംസാരിച്ചു തുടങ്ങി... മുസാഫര്‍ നഗറിനും ഗുജറാത്തിനും സമാനമായ രീതിയിലുള്ള ഒരു കലാപം അവര്‍ കേരളത്തിലും ലക്ഷ്യമിട്ടിരുന്നുവെന്നും. ആദ്യം കലാപം, പിന്നീട് സംഘടന വളര്‍ത്തല്‍, അതുവഴി ഭരണം പിടിക്കല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയപാതയെന്നും ഈ മുന്‍ പ്രവര്‍ത്തകന്‍ പറഞ്ഞു.
ശബരിമല വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ഹിന്ദുവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനായുള്ള കലാപ ആസൂത്രണങ്ങള്‍, വൈദികരെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍, മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ വിഹാവം ചെയ്താല്‍ അവരുടെ വീട് ആക്രമിക്കാനുള്ള പദ്ധതികള്‍, 'ലൗവ് ജിഹാദി'ന് പകരമായി മുസ്ലിം സ്ത്രീകളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍. ഇങ്ങനെ തുടങ്ങിയ നിരവധി ആസൂത്രണ പദ്ധതികളക്കുറിച്ചായിരുന്നു ഹിന്ദു ഹെല്‍പ് ലൈനിന്റെ ജില്ലാതല നേൃത്വത്തിലുണ്ടായിരുന്ന ആ യുവാവ് പറഞ്ഞത്.
എ.എച്ച്.പിയുടെ നേതാവായ എറണാകുളം സ്വദേശി പ്രതീഷ് വിശ്വനാഥനാണ് ഈ നീക്കള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് എന്നും ഇയാള്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ കേരളത്തിലെ അതിതീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ മുഖമായ പ്രതീഷ് വിശ്വനാഥന്റെ ഓരോ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും ഞാന്‍ നിരീക്ഷിക്കാറുണ്ട്. ആ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചത് 2018 ലെ മഹാപ്രളയത്തിന്റെ തുടക്ക ദിവസത്തിലായിരുന്നു. പേമാരിക്കിടയില്‍ ആ വാര്‍ത്ത അധികമാരും ശ്രദ്ധിക്കാതെ പോയി. വ്യാജ വാര്‍ത്ത നല്‍കി എന്നാരോപിച്ച് പ്രതീഷ് വിശ്വനാഥന്‍ അന്ന് പരാതി നല്‍കി.
എ.എച്ച്.പിയുടെ കേരള ഘടത്തിന്റെ രൂപീകരണത്തോടുകൂടി അവര്‍ നടത്തിയ ചില നീക്കങ്ങള്‍ നേരത്തെ ആ യുവാവ് നടത്തിയ വെളിപ്പെടുത്തലുകളെ അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതായിരുന്നു. ശബരിമല യുവതീപ്രവേശവനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെ കേരള സര്‍ക്കാറിനെതിരെ പരസ്യമായി കലാപം നടത്തുവാന്‍ പ്രതീഷ് വിശ്വനാഥന്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം നല്‍കി. പമ്ബയിലും പരിസരങ്ങളിലുമെല്ലാം അന്ന് നടന്ന കോലാഹലങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത് പ്രതീഷ് വിശ്വനാഥനും എ.എച്.പിയും ആയിരുന്നു. ശബരിമല വിഷയത്തിലൂടെ എ.എച്ച്.പി രാഷ്ട്രീയലാഭമുണ്ടാക്കുമോ എന്ന് ഭയന്ന ബിജെപിയും ആര്‍.എസ്.എസും പിന്നീട് സമരം ഏറ്റെടുക്കുകയാണുണ്ടായത്.
പൊതുപരിപാടികളും സമരങ്ങളുമൊക്കെ സംഘടിപ്പിക്കുന്ന സാധാരണ നിലയിലുള്ള രാഷ്ട്രീയ സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതലും ആശയപ്രചരണങ്ങളും കായിക അക്രമങ്ങളുമായിരുന്നു കേരളത്തില്‍ പിന്നീട് എ.എച്.പി നടത്തിയിരുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ വൈദികരെ മതപരിവര്‍ത്തനശ്രമം ആരോപിച്ച് കയ്യേറ്റം ചെയ്തതും, കൊച്ചിയില്‍ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവ
