ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

 ന്യൂഡൽഹി :  വീണ്ടും സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ് .ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപം കൊളളുമെന്ന് കാലാവസ്ഥ വിദഗ്‌ധര്‍. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


ബംഗാള്‍ ഉള്‍ക്കടലില്‍ ആൻഡമാൻ കടലിനോട് ചേര്‍ന്നാകും പുതിയ ന്യൂനമര്‍ദം രൂപം കൊളളുക. തുടര്‍ന്ന് ഇത് ശക്തി പ്രാപിക്കുകയും വടക്ക്- പടിഞ്ഞാറൻ മേഖലയിലേക്ക് സഞ്ചരിക്കുകയും ചെയ്യും.


ന്യൂനമര്‍ദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുളളില്‍ തീവ്ര ന്യൂനമര്‍ദം ആയേക്കും. ഇത് ചിലപ്പോള്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊളളുന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തിലെ വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്‌ധര്‍ സൂചിപ്പിക്കുന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today