കാര്‍ഷിക കടം: കര്‍ഷകന്‍ വിഷം കഴിച്ചു മരിച്ചു

 ബാഡൂര്‍: കാര്‍ഷിക കടത്തെത്തുടര്‍ന്നു കര്‍ഷകന്‍ ജീവനൊടുക്കി.

ബാഡൂര്‍ നെയ്‌മുഗറിവിലെ ധൂമണ്ണറൈ (58)ആണ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തത്‌.

മിനിഞ്ഞാന്നു ഉച്ചക്ക്‌ വീട്ടില്‍ വിഷം കഴിച്ച്‌ അവശനിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ കാസര്‍കോട്ടു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

മികച്ച കര്‍ഷകനായിരുന്ന ഇദ്ദേഹം ഗ്രാമീണ്‍ ബാങ്കില്‍ നിന്നും ജില്ലാ ബാങ്കില്‍ നിന്നും പണം കടമെടുത്ത്‌ ഇറക്കിയ കൃഷികള്‍ പ്രകൃതിക്ഷോഭം മൂലം നശിക്കുകയും അല്ലാത്തപ്പോള്‍ ന്യായമായ വില കിട്ടാതെ കഷ്‌ടപ്പെടുകയും ചെയ്‌തതോടെ വായ്‌പത്തുക തിരിച്ചടിക്കാന്‍ കഴിയാതെ വന്നു. മാത്രമല്ല, വായ്‌പത്തുക ഇരട്ടിച്ചിരട്ടിച്ച്‌ 40 ലക്ഷത്തില്‍ എത്തുകയും ബാങ്കുകള്‍ ജപ്‌തി നടപടി ആരംഭിക്കുകയുമായിരുന്നെന്നു പറയുന്നു. മൂന്നു ദിവസം മുമ്പു ഇതു സംബന്ധിച്ചു കോടതിയില്‍ നിന്നു നോട്ടീസ്‌ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

അതിനടുത്ത ദിവസമാണ്‌ വിഷം കഴിച്ചത്‌.

മാലതി പി റൈയാണ്‌ ഭാര്യ. മക്കള്‍: അശ്വത്‌, അക്ഷിത. മരുമകന്‍: മനോഹര. സഹോദരങ്ങള്‍: ബട്ടുറൈ, ശാന്താറാംറൈ.


Previous Post Next Post
Kasaragod Today
Kasaragod Today