രാജസ്ഥാനില്‍ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ തീകൊളുത്തി കൊന്നു

 ജയ്​പൂര്‍: രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ ഭൂമാഫിയ സംഘം തീകൊളുത്തി കൊന്നു. സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലാണ് സംഭവം. രാധാകൃഷ്​ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാല്‍ വൈഷ്ണവ് എന്ന 50കാരനാണ്​ പൊള്ളലേറ്റ്​ മരിച്ചത്​.


രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റി​െന്‍റ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ സ്ഥലത്തി​െന്‍റ പേരിലുള്ള തര്‍ക്കമാണ്​ കൊലയില്‍ കലാശിച്ചത്​. ഈ സ്ഥലം പുരോഹിതന് വരുമാന മാര്‍ഗമായി നല്‍കിയതായിരുന്നു. ക്ഷേത്ര ട്രസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ഇതുപോലുള്ള സ്ഥലങ്ങള്‍ പൂജകള്‍ നടത്തുകയും ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് പകരമായി പുരോഹിതന്മാര്‍ക്ക് വരുമാന മാര്‍ഗമായി ഉപയോഗത്തിനായി നല്‍കാറുണ്ട്.



എന്നാല്‍ ഈ ഭൂമിയോടെ ചേര്‍ന്ന്​ കിടക്കുന്ന ത​െന്‍റ പേരിലുള്ള സ്ഥലത്ത്​ ബാബു ലാല്‍ വൈഷ്ണവ് ഒരു വീട് നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ്​ പ്രശ്​നം ആരംഭിച്ചത്​. തട്ടായി കിടന്ന ഭൂമി നിരപ്പാക്കിയതോടെ ഗ്രാമത്തിലെ പ്രബലരായ മീണ സമുദായത്തില്‍ നിന്നുള്ള മറ്റൊരു വിഭാഗം ആളുകള്‍ ഇതിനെ എതിര്‍ക്കുകയും ഭൂമി അവരുടെ പാരമ്ബര്യസ്വത്താണെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തുകയുമായിരുന്നു.


​തര്‍ക്കത്തിലെ ​ഗ്രാമപ്രമുഖര്‍ ഇടപെട്ട്​ പുരോഹിതന്​ അനുകൂലമായി വിധി പറഞ്ഞതോടെ, അവിടെ വിളവെടുത്ത ബജ്​റ ധാന്യത്തി​െന്‍റ​ വൈക്കോല്‍ കെട്ടുകള്‍ ഉടമസ്ഥാവകാശത്തി​െന്‍റ അടയാളമായി അതിര്‍ത്തിയില്‍ ത​ന്നെ വെച്ചു.


എന്നാല്‍ പുരോഹിതന്‍ നിരപ്പാക്കിയ സ്ഥലത്ത് പ്രതിഭാഗത്തുള്ളവര്‍ സ്വന്തമായി കുടില്‍ പണിയാന്‍ തുടങ്ങി. ഇത് വാക്കേറ്റത്തിന് കാരണമായി. ബുധനാഴ്​ച പ്രതികള്‍ തര്‍ക്ക സ്ഥലത്ത്​ കിടന്ന ബജ്​റ വൈക്കോല്‍ കൂനകള്‍ക്ക്​ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയും പുരോഹിതനെ പൊള്ളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.


പ്രതികള്‍ പെട്രോളൊഴിച്ച്‌​ തീകൊളുത്തുകയായിരുന്നുവെന്നാണ്​ പുരോഹിത​െന്‍റ മൊഴി. പൊള്ളലേറ്റതിനെ തുടര്‍ന്ന് ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ വ്യാഴാഴ്ച വൈകിട്ട് മരിച്ചു.


സംഭവത്തില്‍ കൊലപാതക കേസ് രജിസ്​റ്റര്‍ ചെയ്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹര്‍ജി ലാല്‍ യാദവ് പറഞ്ഞു. പുരോഹിത​െന്‍റ​ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി കൈലാഷ്​ മീണയെ പൊലീസ്​ കസ്റ്റഡിയിലെടുത്തി.


കൈലാഷ്, ശങ്കര്‍, നമോ മീണ, മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ്​ പുരോഹിതന്‍ മൊഴി നല്‍കിയിട്ടുള്ളത്​. മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന്​ പൊലീസ്​ അറിയിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today