കാസർകോട്ട് സിമെന്റ് എന്ന വ്യാജേനെ ചന്ദനക്കടത്ത് പിടികൂടിയത് രണ്ടരക്കോടിയുടെ ചന്ദനം

 കാസര്‍കോട്> കാസര്‍കോട് രണ്ടരകോടിയുടെ 100 കിലോവരുന്ന ചന്ദന ശേഖരം പിടികൂടി. കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ ക്യാമ്ബ് ഓഫീസിന് സമീപത്തെ വീട്ടില്‍നിന്ന് ചാക്കുകളിലാക്കി ലോറിയില്‍ കയറ്റാന്‍ തുടങ്ങുമ്ബോഴാണ് സംഘം പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.


അസാധാരണമായ രീതിയില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് കലക്ടറുടെ ഡ്രൈവര്‍ ശ്രീജിത്തും ഗണ്‍മാന്‍ ദിലീഷും സമീപത്തെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്നവര്‍ പരുങ്ങുന്നത് തിരിച്ചറിഞ്ഞ ശ്രീജിത്ത്, കൂട്ടിയിട്ട ചാക്കിലെ ചന്ദനത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞു. ഉടന്‍ കലക്ടറെ വിളിച്ചു. തുടര്‍ന്ന് കലക്ടറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 100 കിലോയിലേറെ ചന്ദനശേഖരം പിടികൂടിയത്.ക്യാമ്ബ് ഓഫീസിന് സമീപത്തായുള്ള തായല്‍ നായന്‍മാര്‍മൂല സ്വദേശി അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചന്ദന ശേഖരം. കര്‍ണാടക രജിസ്ട്രേഷനിലുള്ള ടോറസ് ലോറിയും 3 കാറും കസ്റ്റഡിയിലെടുത്തു.


ലോറിയില്‍ ചന്ദനം സൂക്ഷിക്കാനായി പ്രത്യേക അറയുമുണ്ടായിരുന്നു. പിടിച്ചെടുത്ത ചന്ദനങ്ങള്‍ വനം വകുപ്പിന് കൈമാറി. വിദ്യാനഗര്‍ പൊലീസും സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. സംശയം തോന്നാതിരിക്കാനാണ് കലക്ടറുടെ ക്യാമ്ബ് ഓഫീസ് പരിസരം ചന്ദന ഗോഡൗണിനായി തെരഞ്ഞെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. വീട്ടുടമയ്ക്കെതിരെ വനം വകുപ്പ് കേസെടുത്തു.


Previous Post Next Post
Kasaragod Today
Kasaragod Today