ഓൺലൈൻ പഠനത്തിലൂടെ മിടുക്കിയായി അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ കാസറഗോഡ് മേൽപ്പറമ്പ്ക്കാരി ഷംന നാടിന് അഭിമാനമായി....
മേൽപ്പറമ്പ് കടംങ്കോട് എഫ് ആർ മൻസിലിൽ ഫാത്തിമ്മത്ത് ഷംന.
വെറും 35 ദിവസത്തിനുള്ളിൽ 628 ക്ലാസ്സുകൾ പങ്കെടുത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച് അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി രാജ്യത്തിന് തന്നെ അഭിമാനമായി....
ലോക്ക് ഡൗൺ ക്കാലത്ത്
വീട്ടിനുള്ളിൽ ഒതുങ്ങി കഴിയുന്ന സമയങ്ങളിൽ വിവിധ ഫോറിൻ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ കോഴ്സുകൾ
എം ഇ എസ് ഐമറ്റ് കൊച്ചി മാറൻപള്ളി കോളേജ് വഴിയാണ് പഠനം നടത്തിയത്....
സഅദിയ്യ കോളേജിൽ ബി.ബി.എ പഠനം പൂർത്തിയാക്കി ഇപ്പോൾ കൊച്ചിയിൽ എം.ബി.എ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്...
ഒരു ദിവസം 18, മണിക്കുർ കഷ്ടിച്ച് പഠിക്കും
ഒപ്പം എം.ബി എ ക്ലാസ്സുകളിലും പങ്കെടുക്കും....
വിവിധ ഫോറിൻ യൂണിവേഴ്സിറ്റി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത് 35 ദിവസത്തിനുള്ളിൽ 628 സർട്ടിഫിക്കറ്റാണ് ഈ മിടുക്കി കരസ്ഥമാക്കിയത്...
ഇനിയൊരു വേൾഡ് റെക്കോർഡ് ലഭിക്കാൻ യു.ആർ.എഫിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്...
പഠനത്തിൽ മിടുക്കിയായ ഷംന മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാണ്...
ഏതൊരു വിജയത്തിന് പിന്നിലും കഠിനാധ്വാനം തന്നെ വേണമെന്ന് നിസ്സംശയം തെളിയിച്ചിരിക്കുകയാണ് ഷംന.
വർഷങ്ങളോളം പരിശ്രമിച്ചാണ് ഇത്തരം റെക്കോർഡുകൾക്ക് ഉടമയാവുക.
എന്നാൽ വെറും 35 ദിവസം കൊണ്ട് ഓൺലൈൻ പഠനത്തോടൊപ്പം ആരും എത്തിപ്പെടാത്ത ഉന്നതങ്ങളിലേക്ക് എത്തിചേരുക എന്നത് ഒരു സാഹസികത തന്നെയാണ്...
പഠിക്കുന്ന യാതൊരു കുട്ടിക്കും മാതൃകയാക്കേണ്ട ഒരു വ്യക്തിത്വമാണ്
ഷംനയുടെത്...
ഇനിയും ഉയരങ്ങളിലേക്ക് എത്തിച്ചേരാൻ ഷംനക്ക് സാധിക്കട്ടെ....
(മേൽപ്പറമ്പ് എഫ് ആർ ഫസൽ റഹ്മാന്റെ സഹോദരി ഫൗസിയ ഷെരീഫിന്റെ മകളാണ്
ഫാത്തിമത്ത് ഷംന )
✒കെ.എസ് സാലി കീഴൂർ
