ലോക്ഡൌൺ കാലത്ത് വീട്ടിരുന്ന് മടുത്ത പ്പോഴാണ് ബി കോം അവസാന വർഷ വിദ്യാർത്ഥിനിയായ ചെർക്കള കെട്ടു കല്ലിലെ ഷാന ശഹ്ബാനു കാലിഗ്രാഫിയിൽ ഒരു കൈ നോക്കിയത് നല്ല പിന്തുണ കൂടി ലഭിച്ചതോടെ താല്പര്യം വർദ്ധിക്കുകയായിരുന്നു, ദിവസങ്ങൾ കഴിഞ്ഞതോടെ കാലിഗ്രാഫിയിൽ വിസ്മയമാവുകയായിരുന്നു ശഹബാനു,
വരകൾ ശ്രദ്ധയിൽ പെട്ട നിരവധി പേരാണ് അവരുടെ പേരുകൾകാലിഗ്രാഫി ചെയ്തു നൽകാൻ ആവശ്യപ്പെടുന്നത് ,വെറും നേരം പൊക്കിൽ തുടങ്ങി ഇപ്പോൾ ഒരു വരുമാന മാർഗവുമായിരിക്കുകയാണ്, അറബി കാലിഗ്രാഫിയിലാണ് ഈ മിടുക്കി കഴിവ് തെളിയിച്ചിരിക്കുന്നത്, ഖുർആൻ വാക്യങ്ങളടക്കം കാലിഗ്രാഫിയിൽ ഫ്രെയിം ചെയ്തു നൽകുന്നുണ്ട്, ചെറുപ്പം മുതലേ വരയ്ക്കാൻ താല്പര്യമുണ്ടായിരുന്നു എങ്കിലും സ്കൂൾ തലങ്ങളിലെ രചനാ മത്സരങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല,
പഴയ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിലും ശഹബാനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് , കെപി മൊയ്‌ദീൻ സൗദ ദമ്പതികളുടെ മകളാണ് ശഹബാനു
