കാസർകോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളിയ 10 പേർക്കെതിരേ നടപടി

 കാസർകോട്: നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ നഗരസഭാ ആരോഗ്യവിഭാഗം നടപടി തുടങ്ങി. പൊതുയിടങ്ങളിൽ മാലിന്യം തള്ളിയ 10 പേർക്കെതിരേയാണ് പിഴയടയ്ക്കാൻ നടപടിയെടുത്തത്. എം.ജി. റോഡ്, ബദ്‌രിയ പച്ചക്കറി മാർക്കറ്റ് പരിസരം, പഴയ ബസ് സ്റ്റാൻഡ്, അണങ്കൂർ ആയുർവേദ ആസ്പത്രി എന്നിവിടങ്ങളിൽ മാലിന്യം തള്ളിയവരെയാണ് കഴിഞ്ഞദിവസം പിടിച്ചത്. നഗരസഭാ ആരോഗ്യവിഭാഗം രാത്രി പരിശോധനാസംഘം നേരിട്ടും നിരീക്ഷണ ക്യാമറകൾ വഴിയുമാണ് മാലിന്യം തള്ളിയവരെ കുടുക്കിയത്. ഇവർ ഓരോരുത്തരിൽനിന്നും 5,000 രൂപ വീതം പിഴയടയ്ക്കാൻ അധികൃതർ നോട്ടീസ് നൽകി. വരും കാലങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today