കാസർകോട്:കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സുപ്പർ ബസ്സിൽ നിന്നും 2 കിലോ കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ എന്നയാളെ പിടികൂടി കേസെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ടി അശോക് കുമാർ , ഐ ബി ഇൻസ്പെക്ടർ എസ് മനോജ് , അസി: എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠൻ , പ്രിവന്റീവ് ഓഫീസർമാരായ ഒ എസ് സതീഷ് , ടി കെ സുരേഷ് കുമാർ , ടി ജി മോഹനൻ , ഷഫീഖ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ സി ആനന്ദ് , സുധീർ വി ആർ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സെൻസി, ദേവസി എന്നിവർ ഉണ്ടായിരുന്നു .
കാസർഗോഡ് - എറണാകുളം കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കടത്ത്: പ്രതി എക്സൈസ് പിടിയിൽ
mynews
0
