ബദിയഡുക്ക: ബദിയഡുക്കയിലെ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ കുംബഡാജെ, സി എച്ച് നഗറിലെ അബ്‌ദുള്ള (54) കോവിഡ് ബാധിച്ച് മരിച്ചു.
15 ദിവസം മുമ്പാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവിടെ വച്ച് ന്യൂമോണിയ ബാധിച്ചതോടെ മംഗ്‌ളൂരുവിലെ ആശുത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ഖദീജ. മക്കള്‍: ഫാത്തിമത്ത് ബുഷ്‌റ, ആയിഷത്ത് സക്കീന. മരുമക്കള്‍: അബ്‌ദുള്‍ അസീസ്, അബ്‌ദുല്‍ സാബിര്‍, സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം ഫൈസി, അബ്‌ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ബീഫാത്തിമ. ഖബറടക്കം കുംബഡാജെ ജുമാമസ്‌ജിദ് കമ്മിറ്റിക്കു കീഴിലുള്ള പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി.
