13 കാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ട് 12 കാരന്‍ മരിച്ചു, ഷാർജ റാസ് അൽഖൈമ റോഡിലാണ് അപകടമുണ്ടായത്

 റാസല്‍ഖൈമ: 13 കാരന്‍ ഓടിച്ച വാഹനം അപകടത്തില്‍പെട്ട്​ 12 വയസ്സുള്ള സ്വദേശി വിദ്യാര്‍ഥി ദാരുണമായി മരിച്ചതായി റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹമീദി അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട്​ 8.30നാണ് അല്‍ ഗൈല്‍ പ്രദേശത്ത് വാഹനം അപകടത്തില്‍പ്പെട്ട വിവരം ഓപറേഷന്‍ റൂമില്‍ ലഭിച്ചത്. സുസജ്ജ സംവിധാനങ്ങളോടെ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.


മൂന്ന് കുട്ടികളായിരുന്നു വാഹനത്തിലെ യാത്രക്കാര്‍. ഇവരില്‍ 13കാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. 12വയസ്സുകാരന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടുപേരെ പരിക്കുകളോടെ ഷാര്‍ജ അല്‍ ദൈത് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.



മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും മുഹമ്മദ് സഈദ് പറഞ്ഞു.ഡ്രൈവിങ്​ ലൈസന്‍സ് നേടുന്നതിനുമുമ്ബ് വാഹനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന രക്ഷിതാക്കള്‍ സമൂഹത്തോട് ചെയ്യുന്നത്​ ദ്രോഹമാണെന്ന് അധികൃതര്‍ നിരീക്ഷിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today