ചെമ്മനാട്ട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിഴുർ സ്വദേശി മരിച്ചു

 ബൈക്ക് അപകടത്തിൽ പരിക്കറ്റ്  ചികിൽസയിൽ കഴിയുകയായിരുന്ന  കീഴൂരിലെ  മൽസ്യതൊഴിലാളിയായ യുവാവ് മരണപ്പെട്ടു.


കീഴൂർ കടപ്പുറത്തെ  മൽസ്യതൊഴിലാളി ദാസൻ്റെയും ശാരദയുടെയും മകൻ ഷാജി (28) ആണ് മരണപ്പെട്ടത് 


ദിവസങ്ങൾക്ക് മുമ്പ് ചെമ്മനാട് വെച്ച് ബൈക്ക് അപകടത്തിൽ പ്പെട്ട് അത്യാസന്ന നിലയിൽ മംഗലാപുരം ആശുപത്രിയിൽ നാട്ടുകാരുടെ സഹകരണത്തോടെ ചികിത്സയിലായിരുന്നു...

ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today