കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ തല്ലിക്കൊന്നു. കൂച്ച് ബിഹാര്‍ ജില്ലയില്‍ ബുധനാഴ്ച രാവിലെയുണ്ടായ സംഘര്‍ഷത്തിനിടെയാണു സംഭവം.
കളചന്ദ് കര്‍മാര്‍ക്കര്‍ എന്ന മധ്യവയസ്കനാണു കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍മാര്‍ക്കര്‍ കൊല്ലപ്പെട്ടതെന്നു പോലീസ് പറഞ്ഞു. തൂഫാന്ഗഞ്ജിലെ സ്വന്തം കടയ്ക്കു മുന്നിലാണ് കര്‍മാര്‍ക്കര്‍ കൊല്ലപ്പെട്ടത്.
ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നു ബിജെപി ആരോപിച്ചു.
