മലയാളി തടവുകാർ ഭോപ്പാല്‍ ജയിലില്‍ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു

 ഭോപ്പാല്‍: നിയമപരമായി തങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ലഭിക്കാത്തതിലും അന്യായമായ പെരുമാറ്റത്തിലും പ്രതിഷേധിച്ച്‌ ഭോപ്പാല്‍ അതീവ സുരക്ഷാ ജയിലില്‍ മലയാളികളായ ഷിബിലിയും ശാദുലിയും അന്‍സ്വാര്‍ നദ്‌വിയും നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അമ്ബത്തിയഞ്ച് ദിവസത്തിനു ശേഷമാണ് ഇരുവരും ജയില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നിരാഹാരം പിന്‍വലിക്കുന്നത്.


കഴിഞ്ഞ മൂന്നിലധികം വര്‍ഷമായി അവരെ പാര്‍പ്പിച്ചിരിക്കുന്ന ഏകാന്ത സെല്ലുകളില്‍ കയറി മര്‍ദ്ദിക്കുന്നത് ജയില്‍ വാര്‍ഡന്മാരുടെ വിനോദമായിരുന്നു. രണ്ടു ാസം മുമ്ബ് ഒരു വാര്‍ഡന്റെ ക്രൂരത അതിരുവിട്ടപ്പോഴായിരുന്നു, അയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം പ്രഖ്യാപിച്ചത്.



ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച്‌ സമരം തുടര്‍ന്ന ഇവരെ ജയില്‍ ആശുപത്രിയിലാക്കുകയും ബലപ്രയോഗത്തിലൂടെ നിരാഹാരം അവസാനിപ്പിക്കാന്‍ അധികൃതര്‍ ശ്രമിച്ചു. നിരാഹാരം അവസാനിപ്പിക്കാതെ വക്കീലന്മാരെപ്പോലും കാണാന്‍ അവരെ അനുവദിച്ചില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ അധികൃതര്‍ക്ക് നോട്ടിസ് അയച്ചു.


പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടും നിരാഹാരം തുടര്‍ന്നു. ഒടുവില്‍ ജയില്‍ അധികൃതര്‍ ചര്‍ച്ചക്ക് സന്നദ്ധമാവുകയും ഇവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചിലത് അനുവദിക്കുകയും ചെയ്തതോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്.


സമരം കഴിഞ്ഞതോടെ, കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ മൂന്നര വര്‍ഷമായി അവര്‍ക്കനുവദിച്ചിരുന്ന സൂര്യപ്രകാശത്തിന്റെ അളവില്‍ മാറ്റംവന്നു. ഏകാന്ത തടവിന് പുറത്ത് ഒരു മണിക്കൂറായിരുന്നു അവര്‍ക്ക് സെല്ലിന് പുറത്തിറങ്ങാമായിരുന്നത്. ഇനിയത് ഒരു മണിക്കൂര്‍ കൂടി അധികം കിട്ടും. 24 മണിക്കൂറില്‍ 2 മണിക്കൂര്‍ അവര്‍ക്ക് സെല്ലിനു പുറത്തെ ശുദ്ധവായു ശ്വസിക്കാം.

യുഎപിഎയുടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ പല കേസുകളിലായി ശിക്ഷ വിധിച്ചത്.


Previous Post Next Post
Kasaragod Today
Kasaragod Today