കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് കാണാതായ, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഫയര്‍ഫോഴ്സും നാട്ടുകാരും രാത്രിയാവോളം തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തത് കുടുംബത്തെയും
നാട്ടുകാരെയും ദുഖത്തിലാഴ്ത്തി,
ചെമ്മനാട് കൊമ്പനടുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്.
തിങ്കളാഴ്ച രാവിലെ കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം നീന്താനിറങ്ങിയതായിരുന്നു മിസ്അബ് അക്കരയിലേക്ക് നീന്തുന്നതിനിടയിൽ ക്ഷീണം തോന്നിയതിനെ തുടർന്ന് തിരിച്ചു വരാൻ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടികളിൽ നിന്നാണ് നാട്ടുകാർ വിവരം അറിയിഞ്ഞത്
