ബിഹാറില്‍ എന്‍ഡിഎ യുടെ ലീഡ് ഇടിയുന്നു, 35ൽ അധികം സീറ്റുകളിൽ ആയിരത്തിന് താഴെമാത്രം ലീഡ്, ആർ ജെ ഡി സഖ്യം നിലമെച്ചപ്പെടുത്തുന്നു

 ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ലീഡ് ഇടിയുന്നു. എന്‍ഡിഎയുടെ ലീഡ് 120 ന് താഴെയെത്തി. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന മഹാസഖ്യം നില മെച്ചപ്പെടുത്തി മുന്നേറുകയാണ്. 115സീറ്റുകളില്‍ മഹാസംഖ്യം മുന്നേറുകയാണ്.ബിജെപിയെ മറികടന്ന് ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡിയും 72 സീറ്റുകളില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുകയാണ്.


ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസി എം.പിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളില്‍ മുന്നിലാണ് . അമോര്‍ മണ്ഡലത്തില്‍ അക്തറുല്‍ ഇമാന്‍, കൊചാദ്മാന്‍ മണ്ഡലത്തില്‍ മുഹമ്മദ് ഇസ്ഹര്‍ ആസ്ഫി, ബഹാദൂര്‍ഗഞ്ചില്‍ മുഹമ്മദ് അന്‍സാര്‍ നയീമി എന്നിവര്‍ നേരത്തെ മുന്നിട്ടു നില്‍ക്കുന്നുണ്ടായിരുന്നു.



ഇവര്‍ക്ക് പുറമേ രണ്ട് സീറ്റുകളില്‍ കൂടി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മുന്നിലാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.


Previous Post Next Post
Kasaragod Today
Kasaragod Today