കര്‍ണാടകയിലെ സിറ മണ്ഡലത്തില്‍ അട്ടിമറി ജയം നേടി ബി.ജെ.പി

 ബംഗളുരു: കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സിറ മണ്ഡലത്തില്‍ അട്ടിമറി ജയം നേടി ബി.ജെ.പി. തുംകുരു ജില്ലയിലെ സിറ മണ്ഡലത്തില്‍ ബി.ജെ.പിയുടെ രാജേഷ് ഗൗഡയാണ് അട്ടിമറി വിജയം നേടിയത്. റേഡിയോളജിസ്റ്റാണ് ഗൗഡ. സിറ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാത്ഥിയോ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയോ ആണ് പതിവായി വിജയിച്ചുവരുന്നത്. ഇത് ആദ്യമായാണ് ഇവിടെ നിന്ന് ബി.ജെ.പി വിജയിക്കുന്നത്.


ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഗൗഡ മണ്ഡലത്തില്‍ നിന്ന് വിജയമുറപ്പിച്ചുകഴിഞ്ഞു. 74,522 വോട്ടുകള്‍ അദ്ദേഹം നേടി. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി, കോണ്‍ഗ്രസിന്‍െ്‌റ ടി.ബി ജയചന്ദ്ര 61,573 വോട്ടുകളും നേടി. ജെ.ഡി.എസ് 35,982 വോട്ടുകള്‍ നേടി.



ബി.ജെ.പിക്ക് വേണ്ടി മണ്ഡലം പിടിച്ചെടുത്ത ഗൗഡ, മുന്‍ കോണ്‍ഗ്രസ് എം.പി സി.പി മുദലഗിരിയപ്പയുടെ മകനാണ്. അടുത്തിടെയാണ് മുദലഗിരിയപ്പ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.


Previous Post Next Post
Kasaragod Today
Kasaragod Today