ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്തും പുത്തരിയടുക്കത്തും കോഗ്രസിന് രണ്ട് സ്ഥാനാർഥികൾ, തർക്കം പരിഹാരമായില്ല

 പൊയിനാച്ചി: സ്ഥാനാർഥി ആരാകണമെന്ന് നേതൃത്വം ഒറ്റ വാക്കിൽ ഉത്തരം പറയാതെനിന്നതോടെ ചെമ്മനാട് പഞ്ചായത്തിൽ അഞ്ചാംവാർഡിലും എട്ടാം വാർഡിലും കോൺഗ്രസിലെ ഒന്നിലേറെ പേർ പത്രിക സമർപ്പിച്ചു. അഞ്ചാം വാർഡായ കോളിയടുക്കത്ത് കോൺഗ്രസിലെ എൻ.ബാലചന്ദ്രനും നസീർ കോപ്പയുമാണ് പത്രിക നൽകിയത്. എട്ടാം വാർഡായ പുത്തരിയടുക്കത്താണ് തർക്കം രൂക്ഷം. സമവായം കാണാത്തതിനാൽ ഇവിടെ കോൺഗ്രസിലെ ശ്രീധരൻ മുണ്ടോൾ, ടി.പി.നിസാർ, പി.സി.നസീർ എന്നിവരാണ് പത്രിക നൽകിയിരിക്കുന്നത്. സ്ഥാനാർഥിയെ അന്തിമമായി തീരുമാനിക്കാത്തതിനാൽ ഇവിടങ്ങളിൽ പ്രചാരണം തുടങ്ങാൻ അണികൾക്ക് 23-വരെ കാത്തിരിക്കേണ്ടിവരും.


Previous Post Next Post
Kasaragod Today
Kasaragod Today