മൊഗ്രാൽപുത്തുർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും രാജിവെച്ചു

 കാസർകോട്: മുന്നണി മര്യാദകൾ പാലിക്കാതെ മുസ്ലിം ലീഗ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ വാർഡുകളിൽ സ്ഥാനാർത്ഥിയെ നിർത്തിയെന്നാരോപിച്ച് മണ്ഡലം ഭാരവാ ഹികൾ രാജിവെച്ചതിന് പിന്നാലെ മണ്ഡലം പ്രസിഡണ്ടും ഡി.സി.സി പ്രസിഡണ്ടിന് രാജിക്കത്ത് നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഹനീഫ് ചേരങ്കയാണ് ഭാരവാ ഹിത്വം രാജിവെച്ചത്. കോൺഗ്രസിലെ ഏതാനും ഭാരവാഹികൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വ്യക്തിതാൽപര്യത്തിന് വേണ്ടി കോൺഗ്രസിന്റെ വാർഡുകൾ ലീഗിന് അടിയറവെക്കാൻ ചില നേതാക്കൾ തന്നെ കൂട്ടുനിന്നുവെന്നാണ് മണ്ഡലം കോൺഗ്രസ് ഭാരവാഹികളുടെ ആരോപണം.


Previous Post Next Post
Kasaragod Today
Kasaragod Today